
ടാബ്ലോ
വീട് -
മൌനത്തിന്‍ പടര്‍പ്
കാലം -
പൊടിഞ്ഞു
പോകുന്ന പുസ്തകം.
കളിപ്പാട്ടങ്ങള്‍ -
കാഴ്ച്ചയലമാരയുടെ
നിശ്ചല ദൃശ്യം.
ഇരുട്ട്-
ഓര്‍മയുടെ ഗന്ധം.
കാറ്റ്-
അവന്‍റെ കാലൊച്ച
തേടുന്നു,
വീഴും നിഴലുകള്‍
ഒരു നിലാക്കൈ.
പ്രണയമേ...... നിന്നെക്കുറിച്ചു ഞാന്‍ പാടാം കരളില്‍ തുളയിട്ടു നീ തീര്‍ത്ത മുരളിയില്‍ ശ്രുതി ചേര്‍ത്തു ഞാനിന്നു പാടാം ....