2010, ജൂൺ 6, ഞായറാഴ്‌ച

യാനം





കപ്പിത്താന്‍
അവന്റെ കപ്പലുമായി
പ്രിയപ്പെട്ട മുറിയില്‍ നിന്നും
യാത്ര തുടങ്ങുന്നു.

ചോരയൊലിക്കും ജാലകങ്ങളെ മൂടിയ
ചില്ലുകളിലൂടെ
ഒഴുകി മാറുന്നു

നക്ഷത്രങ്ങളുടെ കടലില്‍
അവന്റെ കപ്പല്‍
പാതിയിലേറെയും മുങ്ങി
നങ്കൂരമിടും

പെട്ടെന്നു ചിറകുവെച്ച
ഹിമാനി പോലെ
അവന്‍ കപ്പലിനെ
താഴ്വരകളിലേക്കും
മലകളിലേക്കും നയിക്കുന്നു.

അവന്റെ മഞ്ഞുപക്ഷി
സൂര്യനെ ചുംബിച്ച്
ജലധാരയാവുന്നു

മരിച്ച കപ്പിത്താന്‍
തന്റെ കടലിലേക്ക്
ഒഴുകിക്കൊണ്ടിരിക്കുന്നു..

2010, ജൂൺ 5, ശനിയാഴ്‌ച

BE CAREFUL

ചില തരം സ്നേഹങ്ങള്‍
ഇത്തിള്‍ കണ്ണി പോലെയാണ്
ഹൃദയത്തിലേക്ക് വേര് ഇറക്കും മുന്പ്
കൊത്തിയരി ഞ്ഞ്ഞോണം
വൈകിക്കരുത്.

ചില തരം സ്നേഹങ്ങള്‍
മരവാഴ പോലെയാണ്
ഒന്ന് ചുമക്കണ മെന്നെയുള്ളൂ
വായുവില്‍ നിന്ന് വേണ്ടതെല്ലാം
വലിചെടുതോളും

മറ്റു ചില സ്നേഹങ്ങള്‍
വേരില്ലാതെ
ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്
ഒഴുകി ക്കൊണ്ടിരിക്കും
ഒരുത്തനും വേണ്ട ഖേദം!

ചില പൂച്ച സ്നേഹങ്ങള്‍
പരാതി പറഞ്ഞു കൊണ്ട്
കാലിലുരുംമി
കുരുങ്ങിക്കൊണ്ടേയിരിക്കും
മടിച്ചു നില്കരുത്
കൊടുക്കണം ഒരു തൊഴി
നാശം

നമ്മളില്‍ പറ്റും തോറും
ആനന്ദം കൊണ്ട് നിറഞ്ഞു വരുന്ന
അട്ട സ്നേഹങ്ങളുണ്ട്
ചോര വാര്‍ന്നു പോകുന്നത്
അറിയുകയേയില്ല
വൈകിക്കരുത്
ഇടണം ഒരു പിടി ഉപ്പെടുത്ത്
കാണാം
ജന്തു!
കൊഴുത്ത നീരോഴുക്കി
ഇല്ലാതാവുന്നത്

ഇനിയുമുണ്ട് ചിലവ
തലച്ചോറിനു പനിപിടിച്ച
പക്ഷിയെ പോലെ
നിലവിളിച്ചു പാടിക്കൊണ്ടിരിക്കും
പാതിരായ്ക്ക്
അവയെ നിങ്ങള്‍ക്ക്
ഒന്നും ചെയ്യാനാവില്ല
എറിഞ്ഞു പായിച്ചാലും
തിരികെ പറന്നെത്തും
അതുകൊണ്ട്
ചെര്തട്യ്ക്കുക
ഓരോ പഴുതും.

_വിനോദ് കൃഷ്ണന്‍ കെ സി

2010, മേയ് 31, തിങ്കളാഴ്‌ച

അവള്‍ക്കൊപ്പം

മരിച്ചു പോയവളുടെ
ശിരോവസ്ത്രം കൊണ്ടാണ്
ഞാനെന്റെ ജാലകത്തിന് തിരശãീലയിട്ടിരിക്കുന്നത്.

അവളുടെ
സമൃദ്ധമായ മുടി കൊണ്ടാണ്
എന്റെ സ്വപ്നത്തിന്റെ കണ്ണുകള്‍
മൂടിയിരിക്കുന്നത്.

ഉടഞ്ഞുപോയ
കണ്ണാടി ജനാലയുടെ ചീളുകള്‍കൊണ്ട്
ഞാന്‍
എന്റെ കിടക്കയൊരുക്കിയിരിക്കുന്നു.

നീലരക്തത്തിന്റെ നദിയിലൂടെ
ഞാന്‍
ഒഴുകിത്തുടങ്ങുകയാണ്.

കരിങ്കടലിന്റെ മുതുകിലേറിയും
കാര്‍മേഘത്തിന്റെ കഴുത്തില്‍ തൂങ്ങിയും
മഞ്ഞുമലകളുടെ താഴ്വരകളില്‍
വെളുത്തു ചിതറുന്ന തണുപ്പിലലിഞ്ഞും
ഞാന്‍
യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും.

2010, മേയ് 8, ശനിയാഴ്‌ച

ഫോട്ടോഗ്രാഫ്






ഫോട്ടോഗ്രാഫ്

എന്റെ ചന്ദ്രന്‍
ജനലിനു വെളിയില്‍ത്തന്നെ
എന്നും വൈകും
ഞാനോ അവനോ.

ഇടയ്ക്ക്
അഴികളില്‍ മുഖം ചാരി നില്‍ക്കും
അപ്പോഴും സൂക്ഷിക്കാറുണ്ട്
ഒരു ചെറിയ അകലം.

എടുത്ത ചിത്രങ്ങളെല്ലാം
ഔട്ട് ഓഫ് ഫോക്കസ്.

എപ്പോഴും എങ്ങിനെയാണ് നീ
വഴുതി മാറുന്നത്?

2010, ഫെബ്രുവരി 24, ബുധനാഴ്‌ച

ടാബ്ലോ






















ടാബ്ലോ





വീട്
-
മൌനത്തിന്‍ പടര്‍പ്
കാലം -
പൊടിഞ്ഞു
പോകുന്ന പുസ്തകം.
കളിപ്പാട്ടങ്ങള്‍ -
കാഴ്ച്ചയലമാരയുടെ
നിശ്ചല ദൃശ്യം.
ഇരുട്ട്-
ഓര്‍മയുടെ ഗന്ധം.
കാറ്റ്-
അവന്‍റെ കാലൊച്ച
തേടുന്നു,
വീഴും നിഴലുകള്‍
ഒരു നിലാക്കൈ.

2010, ഫെബ്രുവരി 14, ഞായറാഴ്‌ച

അനന്തരം

കുഴിച്ചിടപ്പെട്ട കണ്ണില്‍നിന്നും
ഒരു കൂണ്
ആകാശത്തിന്‍റെ വെളിച്ചത്തിലേക്ക്.

ചൂഴ്ന്നെടുക്കപ്പെട്ട കണ്ണില്‍നിന്ന്
വെളുത്ത കൊറ്റികള്‍
നഷ്ടപ്പെട്ട ഹരിത ഭൂമികളിലേക്ക്.


നിന്‍റെ ചോര കൊണ്ട്
നനഞ്ഞ മണ്ണില്‍ നിന്ന്
കറുത്ത പെണ്ണിന് ചൂടാന്‍
ഒരു കുടന്ന ലില്ലി.

ചുവന്ന സ്വപ്നങ്ങളെ
കാലം
വെള്ള പുതപ്പിക്കുന്നു .

2010, ജനുവരി 19, ചൊവ്വാഴ്ച

























നദിയുടെ പാട്ട്



രാത്രിയെന്‍ പ്രിയ ഹിന്ദോളം
അപാരരാഗസാഗരം
ഇളനീലിമ
അതിലെന്‍ യാനം
ജന്മമേ ആലാപനം
ശ്രുതി നീയെ ആരോമലേ ...
തംബുരു പിടിച്ചൊരു തങ്ക വിഗ്രഹം പോലെ
ചന്ദ്രിക പരക്കുന്നൂ രാവിന്റെ രാഗാലാപം
എത്രയോ വേനല്പാടം കടന്നു വന്നെത്തി ഞാന്‍
ഇപ്പോഴേ മടിത്തട്ടില്‍ പൊള്ളുന്ന തല ചായ്ചൂ
നിന്‍ വിരലെന്നില്‍ ജീവ സംഗീതം ഉണര്ത്തുന്നൂ
നിന്‍ മിഴി രാവിന്‍ പ്രേമ സംഗീതം പകര്ത്തുന്നൂ
എന്‍ സ്വര രന്ധ്രങ്ങളില്‍ നിന്ന് വേണ്ശലഭങ്ങള്‍
മന്ത്ര ബദ്ധരായ് നിന്നെ ചുംബിച്ചു പറക്കുന്നൂ
ദൂര സ്നേഹങ്ങള്‍ തന്‍ സുഗന്ധം വീശിയോരു
മാരുതന്‍ മനസ്സിനെ തഴുകി നോവിക്കുന്നു
പെട്ടെന്ന് ചിറകടിച്ചുയര്‍ന്നു പറന്നൊരു
പകഷിയീ മാഞ്ചില്ലയില്‍ വന്നുണര്‍ന്നിരിക്കുന്നു
ഒരു പൂമുല്ല മെല്ലെ പുഞ്ചിരിക്കുന്നു
പ്രണയാസ്വസ്ഥം യാമം...