
നദിയുടെ പാട്ട്
രാത്രിയെന്‍ പ്രിയ ഹിന്ദോളം
അപാരരാഗസാഗരം
ഇളനീലിമ
അതിലെന്‍ യാനം
ജന്മമേ ആലാപനം
ശ്രുതി നീയെ ആരോമലേ ...
തംബുരു പിടിച്ചൊരു തങ്ക വിഗ്രഹം പോലെ
ചന്ദ്രിക പരക്കുന്നൂ രാവിന്റെ രാഗാലാപം
എത്രയോ വേനല്പാടം കടന്നു വന്നെത്തി ഞാന്‍
ഇപ്പോഴേ മടിത്തട്ടില്‍ പൊള്ളുന്ന തല ചായ്ചൂ
നിന്‍ വിരലെന്നില്‍ ജീവ സംഗീതം ഉണര്ത്തുന്നൂ
നിന്‍ മിഴി രാവിന്‍ പ്രേമ സംഗീതം പകര്ത്തുന്നൂ
എന്‍ സ്വര രന്ധ്രങ്ങളില്‍ നിന്ന് വേണ്ശലഭങ്ങള്‍
മന്ത്ര ബദ്ധരായ് നിന്നെ ചുംബിച്ചു പറക്കുന്നൂ
ദൂര സ്നേഹങ്ങള്‍ തന്‍ സുഗന്ധം വീശിയോരു
മാരുതന്‍ മനസ്സിനെ തഴുകി നോവിക്കുന്നു
പെട്ടെന്ന് ചിറകടിച്ചുയര്‍ന്നു പറന്നൊരു
പകഷിയീ മാഞ്ചില്ലയില്‍ വന്നുണര്‍ന്നിരിക്കുന്നു
ഒരു പൂമുല്ല മെല്ലെ പുഞ്ചിരിക്കുന്നു
പ്രണയാസ്വസ്ഥം യാമം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ