2010, ജൂൺ 6, ഞായറാഴ്‌ച

യാനം





കപ്പിത്താന്‍
അവന്റെ കപ്പലുമായി
പ്രിയപ്പെട്ട മുറിയില്‍ നിന്നും
യാത്ര തുടങ്ങുന്നു.

ചോരയൊലിക്കും ജാലകങ്ങളെ മൂടിയ
ചില്ലുകളിലൂടെ
ഒഴുകി മാറുന്നു

നക്ഷത്രങ്ങളുടെ കടലില്‍
അവന്റെ കപ്പല്‍
പാതിയിലേറെയും മുങ്ങി
നങ്കൂരമിടും

പെട്ടെന്നു ചിറകുവെച്ച
ഹിമാനി പോലെ
അവന്‍ കപ്പലിനെ
താഴ്വരകളിലേക്കും
മലകളിലേക്കും നയിക്കുന്നു.

അവന്റെ മഞ്ഞുപക്ഷി
സൂര്യനെ ചുംബിച്ച്
ജലധാരയാവുന്നു

മരിച്ച കപ്പിത്താന്‍
തന്റെ കടലിലേക്ക്
ഒഴുകിക്കൊണ്ടിരിക്കുന്നു..

2010, ജൂൺ 5, ശനിയാഴ്‌ച

BE CAREFUL

ചില തരം സ്നേഹങ്ങള്‍
ഇത്തിള്‍ കണ്ണി പോലെയാണ്
ഹൃദയത്തിലേക്ക് വേര് ഇറക്കും മുന്പ്
കൊത്തിയരി ഞ്ഞ്ഞോണം
വൈകിക്കരുത്.

ചില തരം സ്നേഹങ്ങള്‍
മരവാഴ പോലെയാണ്
ഒന്ന് ചുമക്കണ മെന്നെയുള്ളൂ
വായുവില്‍ നിന്ന് വേണ്ടതെല്ലാം
വലിചെടുതോളും

മറ്റു ചില സ്നേഹങ്ങള്‍
വേരില്ലാതെ
ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്
ഒഴുകി ക്കൊണ്ടിരിക്കും
ഒരുത്തനും വേണ്ട ഖേദം!

ചില പൂച്ച സ്നേഹങ്ങള്‍
പരാതി പറഞ്ഞു കൊണ്ട്
കാലിലുരുംമി
കുരുങ്ങിക്കൊണ്ടേയിരിക്കും
മടിച്ചു നില്കരുത്
കൊടുക്കണം ഒരു തൊഴി
നാശം

നമ്മളില്‍ പറ്റും തോറും
ആനന്ദം കൊണ്ട് നിറഞ്ഞു വരുന്ന
അട്ട സ്നേഹങ്ങളുണ്ട്
ചോര വാര്‍ന്നു പോകുന്നത്
അറിയുകയേയില്ല
വൈകിക്കരുത്
ഇടണം ഒരു പിടി ഉപ്പെടുത്ത്
കാണാം
ജന്തു!
കൊഴുത്ത നീരോഴുക്കി
ഇല്ലാതാവുന്നത്

ഇനിയുമുണ്ട് ചിലവ
തലച്ചോറിനു പനിപിടിച്ച
പക്ഷിയെ പോലെ
നിലവിളിച്ചു പാടിക്കൊണ്ടിരിക്കും
പാതിരായ്ക്ക്
അവയെ നിങ്ങള്‍ക്ക്
ഒന്നും ചെയ്യാനാവില്ല
എറിഞ്ഞു പായിച്ചാലും
തിരികെ പറന്നെത്തും
അതുകൊണ്ട്
ചെര്തട്യ്ക്കുക
ഓരോ പഴുതും.

_വിനോദ് കൃഷ്ണന്‍ കെ സി