
കപ്പിത്താന്‍
അവന്റെ കപ്പലുമായി
പ്രിയപ്പെട്ട മുറിയില്‍ നിന്നും
യാത്ര തുടങ്ങുന്നു.
ചോരയൊലിക്കും ജാലകങ്ങളെ മൂടിയ
ചില്ലുകളിലൂടെ
ഒഴുകി മാറുന്നു
നക്ഷത്രങ്ങളുടെ കടലില്‍
അവന്റെ കപ്പല്‍
പാതിയിലേറെയും മുങ്ങി
നങ്കൂരമിടും
പെട്ടെന്നു ചിറകുവെച്ച
ഹിമാനി പോലെ
അവന്‍ കപ്പലിനെ
താഴ്വരകളിലേക്കും
മലകളിലേക്കും നയിക്കുന്നു.
അവന്റെ മഞ്ഞുപക്ഷി
സൂര്യനെ ചുംബിച്ച്
ജലധാരയാവുന്നു
മരിച്ച കപ്പിത്താന്‍
തന്റെ കടലിലേക്ക്
ഒഴുകിക്കൊണ്ടിരിക്കുന്നു..
അവന്റെ കപ്പലുമായി
പ്രിയപ്പെട്ട മുറിയില്‍ നിന്നും
യാത്ര തുടങ്ങുന്നു.
ചോരയൊലിക്കും ജാലകങ്ങളെ മൂടിയ
ചില്ലുകളിലൂടെ
ഒഴുകി മാറുന്നു
നക്ഷത്രങ്ങളുടെ കടലില്‍
അവന്റെ കപ്പല്‍
പാതിയിലേറെയും മുങ്ങി
നങ്കൂരമിടും
പെട്ടെന്നു ചിറകുവെച്ച
ഹിമാനി പോലെ
അവന്‍ കപ്പലിനെ
താഴ്വരകളിലേക്കും
മലകളിലേക്കും നയിക്കുന്നു.
അവന്റെ മഞ്ഞുപക്ഷി
സൂര്യനെ ചുംബിച്ച്
ജലധാരയാവുന്നു
മരിച്ച കപ്പിത്താന്‍
തന്റെ കടലിലേക്ക്
ഒഴുകിക്കൊണ്ടിരിക്കുന്നു..
വാക്കുകള്‍ക്ക് ആഴമുണ്ട്
മറുപടിഇല്ലാതാക്കൂതീക്ഷ്ണതയുണ്ട്
ഒതുക്കവും
ഒലിപ്പുമുണ്ട്
ആശംസകള്‍
മലയാളകവിതയിലേക്ക് വരൂ
കവിതകള്‍ പോസ്റ്റൂ
www.malayalakavitha.ning.com
മനോഹരം
മറുപടിഇല്ലാതാക്കൂഅവന്റെ മഞ്ഞുപക്ഷി
മറുപടിഇല്ലാതാക്കൂസൂര്യനെ ചുംബിച്ച്
ജലധാരയാവുന്നു
മരിച്ച കപ്പിത്താന്‍
മറുപടിഇല്ലാതാക്കൂതന്റെ കടലിലേക്ക്
ഒഴുകിക്കൊണ്ടിരിക്കുന്നു..
അവനവന്‍ കപ്പല്‍. ഒതുക്കവും ശക്തിയുമുള്ള വാക്കുകള്‍ തീര്‍ക്കുന്ന ധ്യാനാത്മകത.
മറുപടിഇല്ലാതാക്കൂ